
ഇടുക്കി: അഭിമന്യുവിനെ കോളേജിലേക്ക് പറഞ്ഞുവിട്ട് കൊല്ലിച്ചിട്ട് അവന്റെ പേരിൽ പാർട്ടി നാടകം ആടുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി. തോട്ടം തൊഴിലാളികൾക്ക് വീടും ഭൂമിയും നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിലേക്ക് അഭിമന്യുവിനെ പറഞ്ഞു വിട്ട് കൊന്ന ശേഷം അതിന്‍റെ പേരിൽ നാടകം ആടുകയാണ് പാട്ടിക്കാർ. അഭിമന്യുവിന്റെ പേരിൽ പിരിച്ചെടുക്കുന്ന പണം അവരുടെ കുടുംബത്തിന് നൽകണം. പത്ത് ശതമാനം പാർട്ടി അവശ്യങ്ങൾക്കായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
അഭിമന്യുവിനായി നാടാകെ ഒന്നിക്കുമ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന എകെ മണിയുടെ ആരോപണം നിരവധി വിവാദങ്ങൾക്ക് വഴിരിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്നത് പതിവാണെങ്കിലും നാടാകെ അഭിമന്യുവിനെ ആദരിച്ച് ക്യാബേനുകൾ സംഘടിപ്പിക്കുമ്പോൾ ഇത്തരം വിമർശനങ്ങൾ വിവാദങ്ങൾക്ക് തിരികൊളുത്തും.
കോളേജില്‍ പോകുന്ന അഭിമന്യുവിനെ കൊലപ്പെടുത്തി അവന്‍റെ പേരില്‍ പണം പിരിക്കുന്ന നാടകമാണ് സിപിഎം നടത്തുന്നത്. പണം പിരിക്കുന്നത് ശരിയല്ലെന്നും പിരിക്കുന്ന പണമെങ്കിലും അഭിമന്യുവിന്റെ വീട്ടില്‍ എത്തണമെന്നും മണി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam