ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു, പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

Published : Oct 02, 2026, 10:14 PM IST
Hail raju

Synopsis

ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22) വിനെ ഏഴുവർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം ഒമ്പത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. 2025 മെയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു. പെട്ടന്ന് ഒഴിഞ്ഞു മാറിയതിനാൽ കുട്ടിയുടെ ഷോൾഡറിൽ തട്ടി ഇയാൾ വേഗം കടന്നു പോയി. പ്രതിയുടെ വസ്ത്രവും വാഹനവും ഓർത്തു വച്ചിരുന്ന പെൺകുട്ടി തൊട്ടടുത്ത വീട്ടിലെ സിസിടിവി നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. ആ വീട്ടിൽ നിന്ന് ഇറങ്ങവേ പ്രതി അതേ വാഹനത്തിൽ വീണ്ടും വന്നു.

ഭയന്ന അമ്മയും മകളും പിന്നാലെ പൊലീസിൽ പരാതി കൊടുത്തപ്പോൾ സിസി ടി വി നോക്കി പ്രതിയുടെ വാഹന നമ്പർ വെച്ച് കണ്ടു പിടിക്കുകയായിരുന്നു.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ ബിന്ദു വി സി, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു 20 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് കുടുങ്ങി; പിടിയിലായത് കേരളത്തിന് പുറത്തുനിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന വഴി
രാത്രി കടകളിൽ പാചകം ചെയ്യാൻ പഴയ എണ്ണ, മലപ്പുറത്ത് പിടികൂടിയത് 291 ലിറ്റർ