മൂവാറ്റുപുഴയാറിൽ അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

Published : Aug 06, 2023, 02:29 PM IST
മൂവാറ്റുപുഴയാറിൽ അപകടം; ഒരു കുടുംബത്തിലെ  മൂന്നു പേർക്ക് ദാരുണാന്ത്യം

Synopsis

മൂവരുടെയും  മൃതദേഹം തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറുപേരാണ് മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയത്. 

എറണാകുളം: വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്റെ സഹോദരിയുടെ മകൻ  അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേർ ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാരും വെള്ളൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൂവരുടെയും  മൃതദേഹം തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറുപേരാണ് മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയത്. 

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്