വീട്ടിൽ കയറി ഭർത്താവിനെ ആക്രമിച്ചു, ഭാര്യയെ കുത്തി, അമ്മയെ ചവിട്ടി വീഴ്ത്തി; പ്രതികള്‍ പിടിയില്‍

Published : Oct 06, 2024, 03:27 PM IST
വീട്ടിൽ കയറി ഭർത്താവിനെ ആക്രമിച്ചു, ഭാര്യയെ കുത്തി, അമ്മയെ ചവിട്ടി വീഴ്ത്തി; പ്രതികള്‍ പിടിയില്‍

Synopsis

ഒളിവിൽപോയ പ്രതികളെ പട്ടണക്കാട് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

ചേര്‍ത്തല: പട്ടണക്കാട് സ്വദേശി അബിനേയും കുടുംബത്തേയും സംഘം ചേർന്നു വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പ്രതികൾ അബിനെ അക്രമിക്കുന്നതുകണ്ട് തടയാൻ വന്ന അബിന്റെ ഭാര്യയെ കുത്തി പരിക്കേൽപ്പിക്കുകയും അമ്മയെ ചവിട്ടിവീഴ്ത്തുകയും ചെയ്തു. ഒളിവിൽപോയ പ്രതികളെ പട്ടണക്കാട് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 

പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ തയ്യിൽ വീട്ടിൽ പോൾസൺ (37), പട്ടണക്കാട് തയ്യിൽ വീട്ടിൽ താലിഷ് (42), പട്ടണക്കാട് 18-ാം വാർഡിൽ ഇടവഴിയേക്കൽ വീട്ടിൽ ബിജു (44), പട്ടണക്കാട് 8-ാം വാർഡിൽ കൊല്ലംവെളി കോളനിയിൽ സജയ് (28), പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ  കൊല്ലേച്ചിവെളി വീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2015 ൽ ഒറ്റമശ്ശേരിയിൽ ലോറി ഇടിപ്പിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളാണ് പോൾസനും സഹോദരൻ താലിഷും. പോൾസൺ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ 2010-ലെ കൊലപാതകക്കേസിലെ പ്രതി കൂടിയാണ്. സജയ് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമക്കേസിലെ പ്രതിയുമാണ്. വിഷ്ണുവിന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ നാല് കേസുണ്ട്. പട്ടണക്കാട് എസ് ഐ സുരേഷിന്റെ നേതൃത്വത്തിൽ ജി എസ് ഐ രാജേന്ദ്രൻ വി എം, എ എസ് ഐ മായ, സീനിയർ സി പി ഒമാരായ അനൂപ് കെ പി, അരുൺകുമാർ എം, ഷൈൻ, വിനിൽ, അനീഷ്, സുഹാസ്, വിശാന്തിമോൻ, ഹോം ഗാർഡ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു