'ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം' വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റ്

Published : Jan 13, 2025, 09:33 PM IST
'ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം' വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റ്

Synopsis

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.

വടകര: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കാസര്‍ക്കോട് ഉപ്പള സ്വദേശി മുഹമ്മദ് ഇന്‍ഷാദിനെയാണ് വടകര  സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 

മംലഗൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച ശേഷം പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വടകര സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപയോളം ഇന്‍ഷാദും കൂട്ടാളികളും ചേര്‍ന്ന്  തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂരേക്കാൾ കോഴിക്കോട്ട് 40000 കൂടുതൽ, ഹജ്ജ് യാത്രാനിരക്കിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്ര മന്ത്രിയെ കണ്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു