ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായ്ക്കളെ തുറന്നുവിട്ടു; കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച പ്രതി രക്ഷപ്പെട്ടു

Published : Dec 12, 2023, 10:46 PM ISTUpdated : Dec 12, 2023, 10:52 PM IST
ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായ്ക്കളെ തുറന്നുവിട്ടു; കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച പ്രതി രക്ഷപ്പെട്ടു

Synopsis

വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ നഗരമധ്യത്തിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തു നായ്ക്കളെ തുറന്ന് വിട്ട്  വീടിനകത്തേക്ക് ഓടിക്കയറി. നായ്ക്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് ഇവയെ കൂട്ടിലടച്ചത്.

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായകളെ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം. വടക്കൻ പറവൂർ സ്വദേശി നിഥിനാണ് കഞ്ചാവ് പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നായ്ക്കളെ തുറന്ന് വിട്ട ശേഷം രക്ഷപ്പെട്ടത്. സംഭവത്തിൽ നിഥിന്റെ അച്ഛൻ മനോജിനെ അറസ്റ്റ് ചെയ്തു. 

വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ നഗരമധ്യത്തിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തു നായ്ക്കളെ തുറന്ന് വിട്ട്  വീടിനകത്തേക്ക് ഓടിക്കയറി. നായ്ക്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് ഇവയെ കൂട്ടിലടച്ചത്. ഇതിനകം നിഥിൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടു. വീട്ടിൽ പരിശോധന നടത്താൻ മനോജ് ആദ്യം അനുവദിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം ക‍ഞ്ചാവും ത്രാസും കണ്ടെടുത്തു. വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തി. ആറ് വർഷം മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് പറവൂർ ബസ് സ്റ്റാന്റിൽ നിന്നും നിഥിനെ പിടി കൂടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ജgവനൈൽ കോടതിയിൽ ഹാജരാക്കി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. രക്ഷപ്പെട്ട നിഥിനായി എക്സൈസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 

മുറിക്കുള്ളിൽ നിന്ന് ദുര്‍ഗന്ധം, കാഞ്ഞിരംകുളം പൊലീസെത്തിയപ്പോൾ പുഴുവരിച്ച നിലയിൽ 76കാരിയുടെ ജഡം, മകൻ റിമാൻഡിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്
കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്