ആലപ്പുഴയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി

Published : Oct 28, 2024, 12:08 PM IST
ആലപ്പുഴയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി

Synopsis

ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിൽ നിന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുൻ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു) ആണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

2018ലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. ശേഷം കേരളത്തിൽ പാലക്കാടും, തമിഴ്‌നാട്ടിലും  കർണാടകയിലുമൊക്കെ ഇയാൾ ഒളിവിലായിരുന്നു. എസ്.ഐ അബ്ദുൽ ഖാദർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയസുധ, സിവിൽ പൊലീസ് ഓഫീസർമാരായ വിനു കൃഷ്ണൻ, സുഭാഷ് സുജിത്ത്, ലവൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ