സ്വത്ത് തര്‍ക്കത്തിനിടെ കൊലപാതകം, ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

By Web TeamFirst Published Nov 8, 2020, 11:02 PM IST
Highlights

കാട്ടിലൂടെ രക്ഷപ്പെട്ട ചാക്കോയെ കുറ്റ്യാടിയില്‍ വെച്ചാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ വൈകിട്ട് കസ്റ്റഡിയിലെടുത്തത്.
 

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. ചമ്പനോട കിഴക്കരക്കാട്ട് ചാക്കോ (കുഞ്ഞച്ചന്‍ - 55) ആണ് അറസ്റ്റിലായത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ ഇന്ന് ഉച്ചയോടെ ചെമ്പനോടയിലെ കിഴക്കരകാട്ട് ഷിജോ (ഉണ്ണി - 35 ) കൊല്ലപ്പെട്ടത്.

സംഭവ ശേഷം കാട്ടിലൂടെ രക്ഷപ്പെട്ട ചാക്കോയെ കുറ്റ്യാടിയില്‍ വെച്ചാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. രാത്രി 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാളെ കോടതിയില്‍ ഹാജരാക്കും.

എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷിജോയുടെ ബന്ധുവാണ് ചാക്കോ. എ.എസ്.ഐ. മാരായ കെ.പ്രദീപന്‍, സി.കെ ബാലകൃഷ്ണന്‍, സി.പി.ഒ ശ്രീവാസ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

click me!