നെൻമാറ വെല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്

Published : Mar 30, 2024, 06:21 PM IST
നെൻമാറ വെല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്

Synopsis

ഹൈക്കോടതിയുടെ  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പുനഃപരിശോധന നടത്തിയതില്‍ പോരായ്മകള്‍ അപേക്ഷകന്‍ പരിഹരിച്ചതായി ബോധ്യപ്പെട്ടത്തിനാലാണ് വെടിക്കെട്ട് അനുമതി നല്‍കിയത്.  

പാലക്കാട്: നെൻമാറ-വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. നെന്മാറയില്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് 7.30 നും ഏപ്രില്‍ രണ്ടിന് വൈകിട്ട് 4.50 നും 6.30 നും ഏഴിനും ഇടയിലുള്ള സമയത്തും ഏപ്രില്‍ മൂന്നിന് രാവിലെ ആറ് മുതല്‍ ഏഴ് വരെയും വല്ലങ്ങിയില്‍ ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയും ഏപ്രില്‍ മൂന്നിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയുമാണ് വെടിക്കെട്ടിന് അനുമതിയുള്ളത്. ഹൈക്കോടതിയുടെ  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പുനഃപരിശോധന നടത്തിയതില്‍ പോരായ്മകള്‍ അപേക്ഷകന്‍ പരിഹരിച്ചതായി ബോധ്യപ്പെട്ടത്തിനാലാണ് വെടിക്കെട്ട് അനുമതി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ