കനത്ത മഴ തുടരുന്നു, വയനാട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തനവിലക്ക്, ട്രക്കിങ്ങും നിരോധിച്ചു

Published : Jul 16, 2024, 03:50 PM ISTUpdated : Jul 16, 2024, 04:04 PM IST
  കനത്ത മഴ തുടരുന്നു, വയനാട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തനവിലക്ക്, ട്രക്കിങ്ങും നിരോധിച്ചു

Synopsis

കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

മാനന്തവാടി : വയനാട്ടിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി. 900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം തകർന്നു; പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തി, മൃതദേഹം മാറ്റി

ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും നിയന്ത്രണം കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും നിരോധന ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം