റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡും കഴിഞ്ഞ് വൈഎംസിഎ ജംഗ്ഷനിൽ പരിശോധന, ദമ്പതികൾ എംഡിഎംഎയുമായി പിടിയിൽ

Published : Jun 02, 2025, 06:40 PM IST
റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡും കഴിഞ്ഞ് വൈഎംസിഎ ജംഗ്ഷനിൽ പരിശോധന, ദമ്പതികൾ എംഡിഎംഎയുമായി പിടിയിൽ

Synopsis

ആലപ്പുഴ വൈഎംസിഎ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. 

ആലപ്പുഴ: ആലപ്പുഴയിൽ വിൽപ്പനയ്ക്കായി എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ സിയാ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ചുമോൾ(39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.

ആലപ്പുഴ വൈഎംസിഎ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങി പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം