തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി, സെക്കന്റുകൾ മാത്രം ദൈർഘ്യം, നിമിഷനേരത്തിൽ മരങ്ങൾ കടപുഴകി, വീട് തകർന്നു  

Published : Jul 14, 2024, 05:18 PM ISTUpdated : Jul 14, 2024, 05:24 PM IST
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി, സെക്കന്റുകൾ മാത്രം ദൈർഘ്യം, നിമിഷനേരത്തിൽ മരങ്ങൾ കടപുഴകി, വീട് തകർന്നു  

Synopsis

സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു.   

തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

കനത്ത മഴയും ശക്തമായ കാറ്റും; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

അതേ സമയം, എറണാകുളം മറ്റൂർ-നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ നിന്ന മരം ശക്തമായ കാറ്റിൽ വാഹനത്തിന് മുകളിലേക്ക് വീണു. വിമാനത്താവളത്തിലേക്ക് പോയ കാറിന് മുകളിലേക്ക് മരം വീണത്. കാറിൻ്റെ പിൻവശത്താണ് മരം വീണതെന്നതിനാൽ ആർക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ഥലത്ത് ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു. 

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു വീണു

കോഴിക്കോട് മാവൂരിന് സമീപം കണ്ണിപറമ്പിൽ ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു വീണു. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവമുണ്ടായത്. കണ്ണിപറമ്പ് എരഞ്ഞിത്താഴം ചാമ്പടത്തിൽ സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്തെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീണത്. കിണർ ഇടിഞ്ഞതോടെ വീടിനും ഭീഷണിയുണ്ട്.  

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ