വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

Published : Jun 17, 2024, 08:25 AM ISTUpdated : Jun 17, 2024, 09:40 AM IST
വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

Synopsis

 മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ്  തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലെ അപകടകരമായ ഈ യാത്ര.

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര. 

രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ് ഗ്യാപ്പ് റോഡിൽ യുവാക്കളുടെ സാഹസിക പ്രകടനം. പാതയിലൂടെ ഇത്തരത്തിൽ സാഹസിക യാത്ര നടത്തുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.


 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു