യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: കുപ്രസിദ്ധ ​ഗുണ്ട അറസ്റ്റിൽ 

Published : May 29, 2024, 08:26 PM ISTUpdated : May 29, 2024, 08:27 PM IST
യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: കുപ്രസിദ്ധ ​ഗുണ്ട അറസ്റ്റിൽ 

Synopsis

കേസിലെ രണ്ടാം പ്രതിയായ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കും പരാതിക്കാരനായ ഷെഫീക്കും തമ്മിൽ രണ്ടാം കുറ്റി ജംഗ്ഷനിൽ വെച്ച് വാക്കുതർക്കവും ഉന്തുതള്ളും ഉണ്ടായതിന്റെ വൈരാഗ്യത്തിലാണ് ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

കായംകുളം: രണ്ടാംകുറ്റി ജംഗ്ഷനിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ജനുവരി 25ന് രാത്രി 10.30ന് ബുള്ളറ്റിൽ രണ്ടാകുറ്റി ജംഗ്ഷനിലെത്തി ഓട്ടോസ്റ്റാൻഡിന് സമീപം നിന്ന തെക്കേമങ്കുഴി സുറുമി മൻസിലിൽ ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ വീട്ടിൽ മാളു എന്ന് വിളിക്കുന്ന അൻസാബിനെ (28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Read More.... അപരിചിതൻ വന്ന് പണം ചോദിച്ചു, കൊടുക്കാതിരുന്ന മധ്യവയസ്കന്റെ വാരിയെല്ല് തകര്‍ത്തു, ലഹരി സംഘമെന്ന് പൊലീസ്

സംഭവ ദിവസം രാത്രി 9.30 യോടെ ഈ കേസിലെ രണ്ടാം പ്രതിയായ മച്ചാൻ ഷെഫീക്ക് എന്ന് വിളിക്കുന്ന ഷെഫീക്കും പരാതിക്കാരനായ ഷെഫീക്കും തമ്മിൽ രണ്ടാം കുറ്റി ജംഗ്ഷനിൽ വെച്ച് വാക്കുതർക്കവും ഉന്തുതള്ളും ഉണ്ടായതിന്റെ വൈരാഗ്യത്തിലാണ് ഷെഫീക്കിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് ഒളിവിൽ പോയ അന്‍സാബ് എറണാകുളത്തും ബെം​ഗളൂരുവിലുമായി പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നിന്നാണ് കായംകുളം പൊലീസ് അൻസാബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Asianet News Live

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്