വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ

Published : Jan 29, 2025, 12:16 AM IST
വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ

Synopsis

കഴിഞ്ഞ 24ന് രാവിലെ ചാരുംമൂട് ജംങ്ഷന് സമീപം വച്ച് സരോജ് സാഹ്‌നിയെ ഇയാളോടൊപ്പം താമസിക്കുന്ന ബീഹാർ സ്വദേശികളായ രണ്ടുപേർ മുൻ വൈരാഗ്യത്താൽ ക്രൂരമായി മർദ്ദിച്ചിരുന്നു.

ചാരുംമൂട്:  ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സരോജ് സാഹിനി (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ബീഹാർ സ്വദേശികൾ തന്നെയായ സമസ്തപൂർ ജില്ലയിൽ ഫത്തെപ്പൂർ നിവാസികളായ പ്രമാനന്ദ് സാഹ്‌നി (41), രമാകാന്ത് സാഹ്‌നി (55), എന്നിവരെയാണ് നൂറനാട് പൊലീസ് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 24ന് രാവിലെ ചാരുംമൂട് ജംങ്ഷന് സമീപം വച്ച് സരോജ് സാഹ്‌നിയെ ഇയാളോടൊപ്പം താമസിക്കുന്ന ബീഹാർ സ്വദേശികളായ രണ്ടുപേർ മുൻ വൈരാഗ്യത്താൽ ക്രൂരമായി മർദ്ദിച്ചിരുന്നു. പറയംകുളത്ത് വാടക കെട്ടിടത്തിൽ സഹോദരനോടൊപ്പം താമസിക്കുന്ന സരോജ് സാഹ്‌നിക്ക് പറയൻകുളത്തെ ആക്രി കടയിലായിരുന്നു ജോലി. താമസ സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ മർദ്ദനമേറ്റ് കടത്തിണ്ണയിൽ കാണപ്പെട്ട സരോജ് സാഹ്‌നിയെ സഹോദരൻ ദിലീപ് സാഹ്‌നി റൂമിലെത്തിച്ചു. അന്ന് തന്നെ വൈകിട്ട് വയറുവേദന അനുഭവപ്പെട്ടപ്പോൾ സഹോദരൻ നൂറനാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ വീട്ടിലെത്തി വിശ്രമിച്ചു വന്ന സരോജിന് 26ന് വെളുപ്പിന് വയറുവേദന കലശലായതിനെ തുടർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് നൂറനാട് പൊലീസ് കേസെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടവും നടത്തി. 

ഫോറൻസിക് സർജൻ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഉദരത്തിലെ ആന്തരികാവയവങ്ങൾക്കേറ്റ പരുക്കു മൂലമാണ് സരോജ് മരണപ്പെട്ടത് എന്ന് വ്യക്തമായി. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനു കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചാരുംമൂടിന് സമീപം റോഡിൽ വച്ച് സരോജിനെ രണ്ട് പേർ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. 

വാടകവീട്ടിൽ വച്ച് സരോജ് സാഹ്‌നി മദ്യപിച്ച് അസഭ്യം പറയുന്നതിൽ ഉണ്ടായ വൈരാഗ്യമാണ് ഇയാളെ മർദ്ദിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സരോജ് സാഹ്‌നി മരിച്ചത് അറിഞ്ഞ് ട്രയിനിൽ നാടുവിട്ടു പോകാൻ ശ്രമിക്കുമ്പോളാണ് പ്രതികളെ പിടികൂടിയത്. എസ്ഐ എസ് നിതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ എ. ശരത്ത്. സിവിൽ പൊലീസ് ഓഫിസര്‍ പി. മനുകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More :  വധു ഡോക്ടറാണ്, വിശ്വസിച്ച് നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു, വൻ ട്വിസ്റ്റ്; 32 കാരി വിവാഹതട്ടിപ്പിന് പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്