
തിരുവനന്തപുരം: ട്രെയിനിൽ നിന്നും വീണ് കാൽവിരലുകൾ അറ്റ നിലയിൽ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സിയാദ് (25) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പകൽ പത്തരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കൊല്ലം ചന്ദനത്തോപ്പിൽ വച്ചാണ് ഇയാൾ ട്രയിനിൽ നിന്നും വീണത്.
അപകടത്തില്‍ യുവാവിന്‍റെ തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേയ്ക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇടതുകാലിലെ തള്ളവിരൽ ഒഴികെ മറ്റു നാലു വിരലുകളും അപകടത്തില്‍ അറ്റുപോയി. കൈവിരലിൽ അണിഞ്ഞിരുന്ന മോതിരം വിരലിൽ ഞെരിഞ്ഞമർന്നതിനാൽ ഫയർ ഫോഴ്സ് ആശുപത്രിയിലെത്തി മോതിരം മുറിച്ചു മാറ്റുകയായിരുന്നു.