രേഖകളെല്ലാം വ്യാജൻ, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു, തൃശ്ശൂര്‍ സ്വദേശി അറസ്റ്റിൽ

Published : Feb 14, 2024, 02:54 PM IST
രേഖകളെല്ലാം വ്യാജൻ, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു, തൃശ്ശൂര്‍ സ്വദേശി അറസ്റ്റിൽ

Synopsis

വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസ് (42) എന്നയാളെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എ സി പി. ആര്‍. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തൃശൂര്‍: വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസ് (42) എന്നയാളെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എ സി പി. ആര്‍. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉണ്ടാക്കി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ കൈയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങുകയായിരുന്നു. 

പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. 

ഇത്തരത്തില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരേ ഒരു വര്‍ഷം മുമ്പ് അഞ്ചു ക്രൈം കേസുകള്‍ ഈസ്റ്റ് hzeലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. മനോജ് കുമാര്‍ ആര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ എസ്ഐ  സുവ്രതകുമാര്‍, എസ്.ഐ. റാഫി പി എം, സീനിയര്‍ സി പി ഒ. പളനിസ്വാമി എന്നിവരാണ് ഉണ്ടായിരുന്നത്.

'എന്ത് വിധിയിത്... വല്ലാത്ത ചതിയിത്...' മലപ്പുറത്തെ കള്ളൻ പിടിയിലായത് എങ്ങനെ എന്നറിഞ്ഞാൽ കാര്യം ക്ലിയറാകും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ