
കല്‍പ്പറ്റ: അമ്പലവയലില്‍ യുവതിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാനന്ദിനെ സംരക്ഷിക്കുന്നത് ഭരണകക്ഷിയില്‍പ്പെട്ട ആളുകളാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഐ സി ബാലകൃഷ്ണന്‍ രംഗത്ത്. പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനോ അനുഭാവിയോ അല്ലെന്നും ഇക്കാര്യം സംഭവം നടന്നതിന്‍റെ പിറ്റേന്ന് തന്നെ വ്യക്തമാക്കിയതാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ തന്നെ തങ്ങള്‍ ഒരുതരത്തിലും ഇത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും ഇയാള്‍ നേരത്തെ സി ഐ ടി യു അംഗമായിരുന്നുവെന്നും എം എല്‍ എ വിവരിച്ചു. സംഭവം നടന്ന് ദിവസങ്ങളേറെ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം അമ്പലവയലിലെ സദാചാര ആക്രമണത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam