'മലയാളിയെ മയക്കിയ ആ ചിരി ഇനിയില്ല'; കേരളത്തിന്‍റെ പ്രിയപ്പെട്ട പുഞ്ചിരി മുത്തശ്ശി വിടവാങ്ങി

Published : Jun 20, 2023, 09:42 PM IST
'മലയാളിയെ മയക്കിയ ആ ചിരി ഇനിയില്ല'; കേരളത്തിന്‍റെ പ്രിയപ്പെട്ട പുഞ്ചിരി മുത്തശ്ശി വിടവാങ്ങി

Synopsis

ദൈവത്തിന്റെ ഇഷ്ടംകൊണ്ടാണ് ചിരിക്കുന്നതെന്നാണ് പങ്കജാക്ഷി തന്റെ ചിരിയുടെ രഹസ്യമായി പറഞ്ഞിരുന്നത്. ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു മാത്രമേ വിശേഷങ്ങൾ ചോദിക്കു എന്നതായിരുന്നു പങ്കജാക്ഷി അമ്മയുടെ പ്രത്യേകത.

തിരുവനന്തപുരം: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തന്‍റെ പുഞ്ചിരി കൊണ്ട് നേരിട്ട് നാട്ടുകാരുടെ പ്രിയപ്പെട്ട 'പുഞ്ചിരി മുത്തശ്ശി' വിടവാങ്ങി. കാരോട് അമ്പിലിക്കോണം അയിര പറമ്പിൻതോട്ടം വീട്ടിൽ പങ്കജാക്ഷി(പുഞ്ചിരി അമ്മച്ചി-98)യുടെ വേർപാട് നാടിനു നൊമ്പരമായി. തിങ്കളാഴ്ചയാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് പങ്കജാക്ഷി മരിച്ചത്. അമ്പിലക്കോണത്തെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു പുഞ്ചിരി അമ്മച്ചി. സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു പുഞ്ചിരി മുത്തശ്ശി.

രണ്ടു വർഷം മുൻപ്‌ തെന്നി വീണതിനെത്തുടർന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചിരിച്ചുകൊണ്ടു മാത്രമേ പങ്കജാക്ഷി ഏതുകാര്യവും പറയുമായിരുന്നുള്ളൂ. ദൈവത്തിന്റെ ഇഷ്ടംകൊണ്ടാണ് ചിരിക്കുന്നതെന്നാണ് പങ്കജാക്ഷി തന്റെ ചിരിയുടെ രഹസ്യമായി പറഞ്ഞിരുന്നത്. ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു മാത്രമേ വിശേഷങ്ങൾ ചോദിക്കു എന്നതായിരുന്നു പങ്കജാക്ഷി അമ്മയുടെ പ്രത്യേകത. വാർത്ത മാധ്യമങ്ങളികൂടെയാണ് പുഞ്ചിരി അമ്മച്ചി മറ്റുള്ളവർക്ക് സുപരിചിതയായത്. 

നാട്ടുകാർ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്നായിരുന്നു വിളിച്ചിരുന്നത്. ഭർത്താവ് നേരത്തെ മരിച്ചു പോയി മുത്തശ്ശി മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്കാണ് വളർത്തിയത്.  മോണ കാട്ടിയുള്ള ആ ചിരി ഇനി ഇല്ല. മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. 

Read More :  '100 കോടി അക്കൗണ്ടിൽ ഇടണം, മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും'; ഭീഷണി സന്ദേശം, പ്രതി പിടിയിൽ

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ