കൂത്താട്ടുകുളത്ത് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം ; ടെലഫോൺ പോസ്റ്റും തകർന്നു

Published : Jul 13, 2024, 11:34 AM IST
കൂത്താട്ടുകുളത്ത് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം ; ടെലഫോൺ പോസ്റ്റും തകർന്നു

Synopsis

മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

എറണാകുളം: കൂത്താട്ടുകുളം - പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

പാലാ റോഡിൽ മാരുതി കവലയ്ക്ക് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിലിന്റെ ഗേറ്റ് ഉൾപ്പെടുന്ന ഭാഗവും സമീപത്തു നിന്നിരുന്ന ടെലിഫോൺ പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

 


 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു