പ്രമുഖ കോല്‍ക്കളി പരിശീലകന്‍ ആമുഗുരുക്കള്‍ അന്തരിച്ചു

By Web TeamFirst Published Sep 29, 2018, 9:51 PM IST
Highlights

അന്‍പത് വര്‍ഷത്തിലധികമായി കോല്‍ക്കളി പരിശീലന ഗംരത്ത് സജീവമായ അദ്ദേഹം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

കോഴിക്കോട്:  പ്രമുഖ കോല്‍ക്കളി പരിശീലകനും കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ഫറോക്ക് പേട്ടയില്‍ ചെമ്പ്രപ്പറമ്പ് വീട്ടില്‍ ആമു ഗുരുക്കള്‍ (72) അന്തരിച്ചു. ഇന്നു വൈകിട്ടോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖമായി കോഴിക്കോട്മെ ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയില്‍ എഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. 

അന്‍പത് വര്‍ഷത്തിലധികമായി കോല്‍ക്കളി പരിശീലന ഗംരത്ത് സജീവമായ അദ്ദേഹം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോല്‍ക്കളിയില്‍ വടക്കന്‍ സമ്പ്രദായത്തില്‍ കളികള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മകന്‍: അന്‍വര്‍ സാദിക്ക്. മരുമകള്‍: ഷാഹിന.

click me!