പിരിച്ചുവിട്ടതിൽ വൈരാഗ്യം, തൃശ്ശൂരിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

Published : Mar 03, 2025, 01:50 PM ISTUpdated : Mar 03, 2025, 01:54 PM IST
പിരിച്ചുവിട്ടതിൽ വൈരാഗ്യം, തൃശ്ശൂരിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

Synopsis

പിരിച്ചുവിട്ടതിന് വൈരാഗ്യം എന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസിൽ നൽകിയ മൊഴി.

തൃശൂർ: വേളക്കോട് സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ. പിരിച്ചുവിട്ടതിന് വൈരാഗ്യം എന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസിൽ നൽകിയ മൊഴി. പുലർച്ചെ മൂന്ന് മണിയോടെ കമ്പനിയിൽ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയർ ഫോഴ്സിൽ വിവരം അറിയിച്ച്, പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. അതേ സമയം, ജോലിയിൽ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താൻ പറഞ്ഞപ്പോൾ ‘കമ്പനി ഉണ്ടെങ്കിൽ’ എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡോർ മോഡലൊന്നും നടന്നില്ല, ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല
കൊച്ചി ഐലൻഡ് റെയിൽപാതയിലെ 500 കി.മി ദൂരത്തിൽ റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി മുറിച്ച് കടത്തി; ആക്രിക്കട വഴി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ