
ഇടുക്കി. പശ്ചിമഘട്ടത്തെ മാലിന്യവിമുക്തമാക്കാന്‍ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ബൂമി വുമണ്‍സ് കളക്റ്റീവ് സംഘടന. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും കുടുംമ്പശ്രീയുമായി സഹകരിച്ചാണ് പാഴ്വസ്തുക്കളായ തുണികളില്‍ നിന്നും കുട്ടികള്‍ക്ക് ആവശ്യമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രക്യതി നശിപ്പിച്ചുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കി ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂമി വുമണ്‍സ് കളക്ടീവ് എന്ന സംഘടന വ്യത്യസ്ഥമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
മൂന്നാറിലെ വിവിധ തയ്യല്‍ കടകളില്‍ നിന്നും പുറംതള്ളുന്ന തുണികള്‍ ശേഖരിച്ച് അത് ഉപയോഗപ്പെടുത്തി ചെറുതും വലുതുമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം കളിപ്പാട്ടങ്ങള്‍ വിപണിയില്‍ വിറ്റഴിക്കുന്നതിന് സഹായിക്കുകയും ചെയ്യും. മൂന്നാര്‍ പഞ്ചായത്ത് ഹരിത കേരള മിഷന്‍, കുടുംബശ്രീ എന്നിവരുമായി സഹകരിച്ചാണ് ഓരോ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാറില്‍ നടന്ന പരിപാടി ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘടനയുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച ബോമ്മകള്‍ സബ് കളക്ടര്‍ കുടുംമ്പശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യമായിട്ടാണ് 100 ബൊമ്മകള്‍ അംഗന്‍വാടികള്‍ക്ക് നല്‍കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam