
പാലക്കാട് : തൃത്താല കരിമ്പനക്കടവ് ഭാഗത്ത് ഭാരതപ്പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.
വയനാട് മേപ്പാടി സ്വദേശി സുബ്രമണ്യനാണ് മരിച്ചത്. ഭാര്യയുമായി കലഹിച്ച് പെരിന്തൽമണ്ണയിലെ കുളത്തൂരിൽ താമസിച്ച് വരികയായിരുന്നു അദ്ദേഹം. വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാധമിക നിഗമനം. പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഞായറാഴ്ചയാണ് കരിമ്പനക്കടവ് ഭാഗത്തെ പുഴയിൽ കണ്ടെത്തുന്നത്.