കൊടുംചൂടിൽ അങ്കണവാടി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Mar 14, 2019, 09:43 PM IST
കൊടുംചൂടിൽ അങ്കണവാടി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

അങ്കണവാടിയുടെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

മലപ്പുറം: മലപ്പുറം പുറത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച അങ്കണവാടിയുടെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

കടുത്ത ചൂടിലാണ് കുട്ടികൾ ഇവിടെ പഠിക്കുന്നത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഒരാൾ സ്ഥലം കൈമാറിയെങ്കിലും സാങ്കേതിക കാര്യങ്ങൾ ചൂണ്ടി കാണിച്ച് കെട്ടിട നിർമ്മാണം വൈകുകയാണ്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ജില്ലാ വനിതാ ശിശു വികസന ഓഫീസർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻ കുമാർ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസയും ടിക്കറ്റും നൽകി ഏജന്റുമാരെ തായ്‌ലൻഡിലേക്ക് അയക്കുന്നത് അബു താഹിറും ഹരികൃഷ്ണനും; അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ
ഊരിത്തെറിച്ച ടയർ ആദ്യം വയോധികൻ്റെ തലയ്ക്ക് തട്ടി, ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം