
തിരുവനന്തപുരം: ഈ വർഷത്തെ ഒളിമ്പ്യൻ പുരസ്കാരം ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്ന മാനുവൽ ഫെഡറിക്കിന് സമ്മാനിച്ചു. 1972 മ്യുണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു മാനുവൽ ഫെഡറിക്. ലോക ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ റിട്ട ജസ്റ്റിസ് പി സദാശിവമാണ് പുരസ്കാരം സമ്മാനിച്ചത്.
കായികരംഗത്തെ പത്രപ്രവർത്തനരംഗത്തിനുള്ള സമഗ്രസംഭാവന അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂർ ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് പുരസ്കാരങ്ങൾ നൽകിയത്. മന്ത്രിമാരായ ഇ പി ജരാജനും കടകപ്പള്ളി സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ദിനാചരണത്തോട് അനുബന്ധിച്ചുള്ള ഒളിമ്പിക് റൺ ഗവർണർ പി സദാശിവം ഫ്ലാഗ് ഓഫ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam