
കൊച്ചി: കോൺഗ്രസ് നേതാവ് ഹൈബി ഈഡന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനമൊരുക്കി അന്നയും ക്ലാരയും. ഹൈബിയെ കുറിച്ചുള്ള വ്യത്യസ്തമായ ഗാനമൊരുക്കിയാണ് ഇരുവരും പ്രിയപ്പെട്ട ഹൈബിക്ക് സമ്മാനമൊരുക്കിയത്. വീഡിയോ ഹൈബി ഈഡൻ ഫേസ്ബുക്കിൽ പങ്കുവച്ചു. ഒരേ പാതയിൽ ഒരേ യാത്രയിൽ മുടങ്ങാതെ നീങ്ങിടുന്നൊരാൾ, എനിക്കുള്ളൊരാൾ നമുക്കള്ളൊരാൾ, നയിക്കേണമേ നമ്മളേ... എന്നു തുടങ്ങുന്നതാണ് ഗാനം.
പിറന്നാൾ സമ്മാനത്തെ കുറിച്ച് ഹൈബി പങ്കുവച്ച കുറിപ്പിങ്ങനെ..
ക്ലാരയുടെയും അന്നയുടെയും ഒരു പിറന്നാൾ സംഗീത സമ്മാനം. അവരുടെ ഹൃദയത്തിൽ നിന്ന് എന്റെതിലേക്കും നിങ്ങളിലേക്കും. ഒരു പൊതുപ്രവർത്തകനും ഒരിക്കലും തന്റെ കുടുംബത്തിന് പൂർണ്ണമായും ലഭ്യമാകില്ല. വീട് കൈകാര്യം ചെയ്യുന്നതിലുള്ള അന്നയുടെ ശക്തിയിലും ചിലപ്പോഴൊക്കെ എറണാകുളത്തിന്, അവളുടെ അപ്പയിൽ തന്നേക്കാൾ വലിയ അവകാശമുണ്ടെന്ന് മനസ്സിലാക്കാനുള്ള ക്ലാരയുടെ കഴിവിലും ആത്മവിശ്വാസത്തോടെ ഞാൻ എപ്പോഴും സ്വതന്ത്രമായി നിങ്ങൾക്കിടയിൽ ഇറങ്ങി. അതിനാൽ, ഈ സമ്മാനം വളരെ സവിശേഷമായിരുന്നു! നന്ദി, എന്റെ പ്രിയപ്പെട്ടവരേ...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam