മഞ്ഞ ചുരിദാറും വെള്ള പാന്റും വെള്ള ഷാളും, മുഖത്ത് മാസ്ക്; അബി​ഗേലിനെ കൊണ്ടുവിട്ട സ്ത്രീയെക്കുറിച്ച് ദൃക്സാക്ഷി

Published : Nov 28, 2023, 03:49 PM IST
മഞ്ഞ ചുരിദാറും വെള്ള പാന്റും വെള്ള ഷാളും, മുഖത്ത് മാസ്ക്; അബി​ഗേലിനെ കൊണ്ടുവിട്ട സ്ത്രീയെക്കുറിച്ച് ദൃക്സാക്ഷി

Synopsis

കുഞ്ഞിനെ മാസ്ക് ധരിപ്പിച്ചാണ് ഇരുത്തിയിരുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാസ്ക് ധരിച്ച സ്ത്രീ തല മൂടിയാണ് ഷാൾ ധരിച്ചിരുന്നത്.   

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറുവയസ്സുകാരി അബി​ഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളിലൊരാളായ സ്ത്രീയെക്കുറിച്ച് വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ വിദ്യാർത്ഥി. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഇരുത്തിയ ശേഷം ഈ സ്ത്രീ കടന്നുകളയുകയായിരുന്നു. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഇരിക്കുന്നതായി കണ്ടെത്തിയത്. മാസ്ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാൻും വെള്ള ഷാളും ധരിച്ച ഒരു സ്ത്രീയാണ് കുഞ്ഞിനെ ഇവിടെ ഇരുത്തിയിട്ട് നടന്നു പോയതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. കുഞ്ഞിനെ മാസ്ക് ധരിപ്പിച്ചാണ് ഇരുത്തിയിരുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാസ്ക് ധരിച്ച സ്ത്രീ തല മൂടിയാണ് ഷാൾ ധരിച്ചിരുന്നത്. 

'കുഞ്ഞിനെ അവിടെയിരുത്തി ഒരു സ്ത്രീ പോകുന്നതുകണ്ടു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്തെ ബാറിലെ തർക്കം; കടയ്ക്കലിൽ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ
കുന്നംകുളത്ത് സഹോദരന്റെ ക്രൂരത; വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് തല്ലിയൊടിച്ചു