മൂലമറ്റത്ത് വീണ്ടും പൊട്ടിത്തെറി; നിലയത്തിന്‍റെ പ്രവ‍ർത്തനം നിർത്തിവച്ചു

By Web TeamFirst Published Feb 1, 2020, 4:10 PM IST
Highlights

പത്ത് ദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. 

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പർ ജനറേറ്ററിന്‍റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് നിലയത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. പത്ത് ദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. 

രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമറാണ് അന്ന് പൊട്ടിത്തെറിച്ചത്. 

 

click me!