
തിരുവനന്തപുരം: ഐഡിയ സൂപ്പര്‍ വിമുക്തിക്ക് മാറ്റുകൂട്ടി തണ്ണിമത്തനും. വേറിട്ട ലഹരി വിരുദ്ധ ബോധവത്കരണപരിപാടിയുമായി കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എക്സൈസ് വിമുക്തി മിഷനുമാണ് രംഗത്തെത്തിയത്. തമ്പാനൂര്‍ കെ എസ് ആര്‍ടി സി ബസ് ടെര്‍മിനലിലില്‍ യാത്രക്കാരായി എത്തിയവര്‍ക്ക് തണ്ണിമത്തന്‍ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ബോധവത്കരണം സാധ്യമാക്കിയത്.
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ആര്‍ ട്രി ഫൗണ്ടേഷനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സഹായവുമായി ഒപ്പം കൂടി. ലോക സാമൂഹിക ദിനവും ലോക ജല ദിനവും ഒന്നിച്ച് ആഘോഷിക്കുന്നതിന്‌റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ വി എ സലീം, ദക്ഷിണ മേഖല അസി എക്‌സൈസ് കമ്മീഷ്ണര്‍ അനികുമാര്‍ ടി എന്നിവര്‍ പറഞ്ഞു.
ആര്‍ ട്രി സ്ഥാപകന്‍ രാകേഷ് ചന്ദ്രന്‍ , രുദ്ര കൃഷ്ണൻ ആര്‍ ട്രി ഡയറക്ടര്‍ ,വിഗ്നേഷ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Read Also: ഇടനിലക്കാർ ഇല്ലാത്ത സുതാര്യതയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam