കായംകുളത്ത് സാമൂഹ്യ വിരുദ്ധരുടെ അക്രമം; കാറിന്‍റെ ചില്ല് തല്ലിത്തകര്‍ത്തു

Published : Sep 12, 2018, 06:21 AM ISTUpdated : Sep 19, 2018, 09:23 AM IST
കായംകുളത്ത് സാമൂഹ്യ വിരുദ്ധരുടെ അക്രമം; കാറിന്‍റെ ചില്ല് തല്ലിത്തകര്‍ത്തു

Synopsis

കായംകുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് മുൻപിൽ കിടന്ന കാറിന്റെ ചില്ലുകൾ തല്ലി തകർത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കരുവിൽ പീടിക ഫസാൻ മൻസിൽ നവാസ് യൂസുഫിന്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. 

കായംകുളം: കായംകുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് മുൻപിൽ കിടന്ന കാറിന്റെ ചില്ലുകൾ തല്ലി തകർത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കരുവിൽ പീടിക ഫസാൻ മൻസിൽ നവാസ് യൂസുഫിന്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യ ഷീജയും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

അടുക്കളയിലായിരുന്ന ഇവർ ശബ്ദം കേട്ട് വീടിനു മുൻപിലെത്തിയപ്പോഴേക്കും ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം നടത്തി.  സ്ഥലത്തു നിന്നും ഇരുമ്പു വടിയും തടിക്കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; എന്നെന്നേക്കുമായി കൃഷി ഉപേക്ഷിക്കാൻ കർഷകർ, കരിയന്നൂരിൽ വന്യജീവി ശല്യം രൂക്ഷം
നാവായിക്കുളം പഞ്ചായത്തിൽ കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ്; പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെടും, രാജിയില്ലെങ്കിൽ അയോഗ്യതാ നടപടി