ശവക്കല്ലറകളെയും വെറുതെ വിട്ടില്ല; ചേര്‍ത്തലയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത് 11 കല്ലറകള്‍

Published : Mar 01, 2023, 09:04 PM IST
ശവക്കല്ലറകളെയും വെറുതെ വിട്ടില്ല; ചേര്‍ത്തലയില്‍ സാമൂഹ്യവിരുദ്ധര്‍  നശിപ്പിച്ചത് 11 കല്ലറകള്‍

Synopsis

മത്സ്യത്തൊഴിലാളികളുടെ ആദ്യകാല നേതാവായിരുന്ന മോൺ. ഫാ. പോളറയ്ക്കൻ, ഫാ. ജോസഫ് ആറാട്ടുകുളം എന്നിവരെ അടക്കിയ കുടുംബ കല്ലറകൾ തകര്‍ത്തിട്ടുണ്ട്.

ചേർത്തല: ആലപ്പുഴയില്‍ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സാമൂഹ്യവിരുദ്ധര്‍ ശവക്കല്ലറകള്‍ നശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.  11 കല്ലറകളാണ് ആക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മത്സ്യത്തൊഴിലാളികളുടെ ആദ്യകാല നേതാവും അർത്തുങ്കൽ ബസിലിക്കയിലെ റെക്ടറുമായിരുന്ന മോൺ. ഫാ. പോളറയ്ക്കൻ, ഫാ. ജോസഫ് ആറാട്ടുകുളം എന്നിവരെ അടക്കിയ കുടുംബ കല്ലറകൾ അടക്കമാണ് നശിപ്പിച്ചത്. കല്ലറയുടെ മുകൾഭാഗത്ത് പാകിട്ടുള്ള മാർബിളുകളും, 6 കല്ലറകളുടെ മുകളിൽ ഉണ്ടായിരുന്ന കുരിശും സാമൂഹ്യവിരുദ്ധര്‍ തകർത്തു. കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ ആറാട്ടുകുളം എ സി ആൻഡ്രൂസ്, അറയ്ക്കൽ വീട്ടിൽ ദീപക് ഇ അറക്കൽ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറക്കൽ സുരേഷ് കെ അറക്കൽ എന്നിവർ ചേർന്ന് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. 

Read More : വീട്ടിൽ അതിക്രമിച്ച് കയറി, വാ പൊത്തി; കരാട്ടെയും തേങ്ങയും തുണച്ചു, തുരത്തിയോടിച്ച് അനഘ, അഭിനന്ദിച്ച് മന്ത്രി

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്