പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു; കരുതിക്കൂട്ടി ആക്രമിച്ചതെന്ന് പരാതി

Published : Nov 29, 2019, 10:59 PM IST
പോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു; കരുതിക്കൂട്ടി ആക്രമിച്ചതെന്ന് പരാതി

Synopsis

വള്ളിക്കുന്നം കടുവിങ്കൽ തിരുവാതിര സന്ധ്യയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് കത്തിച്ചത്.വ്യാഴാഴ്ച്ച രാത്രി 2.30 ഓടെയാണ് സംഭവം. 

വള്ളിക്കുന്നം: വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ രാത്രി പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. വള്ളിക്കുന്നം കടുവിങ്കൽ തിരുവാതിര സന്ധ്യയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് കത്തിച്ചത്. വ്യാഴാഴ്ച്ച രാത്രി 2.30 ഓടെയാണ് സംഭവം.

സ്കൂട്ടറിന് സമീപം സൂക്ഷിച്ചിരുന്ന സൈക്കിൾ, കസേര, മേൽക്കൂര എന്നിവയും കത്തിനശിച്ചിട്ടുണ്ട്. കാർ ഉണ്ടായിരുന്നെങ്കിലും സർവ്വീസ് സെന്ററിൽ കൊടുത്തിരിക്കുകയായിരുന്നു. സന്ധ്യയും രണ്ട് മക്കളും രോഗിയായ മാതാവുമാണ് ഇവിടെ താമസം.

ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് തീ അണച്ചത്. മതിൽ ചാടി കടന്ന് എത്തിയവർ ലൈറ്റുകൾ ഊരി മാറ്റിയ ശേഷം പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു. ആലപ്പുഴ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി. സന്ധ്യയുടെ ഭർത്താവ് കരുണാകരൻ പിള്ള വിദേശത്താണ്. വള്ളിക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താമരക്കുളത്ത് കണ്ടത് ഇരുതലമൂരിയല്ല, പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കവചവാലനെന്ന് വനം വകുപ്പ്; സുരക്ഷിതമായി തുറന്നുവിട്ടു
​ഗോവയിൽ നിന്നെന്ന് പറയുമ്പോൾ ആവശ്യക്കാരേറെ, വലിയ അളവിൽ കേരളത്തിൽ എത്തിച്ച് ചെറിയ അളവിലാക്കി എംഡിഎംഎ വിൽപ്പന; 2 പേർ അറസ്റ്റിൽ