സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് പ്രാദേശിക അവധി; തിരുവനന്തപുരത്തെ 2 താലൂക്കുകൾക്ക് ബാധകം

Published : Mar 25, 2024, 01:05 PM IST
സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് പ്രാദേശിക അവധി; തിരുവനന്തപുരത്തെ 2 താലൂക്കുകൾക്ക് ബാധകം

Synopsis

മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) എന്നീ താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10 ന് അവധിയായിരുക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. എന്നാൽ, മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

ഏപ്രിൽ അഞ്ചിനും പ്രാദേശിക അവധി 

പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'