'ചികിത്സയുടെ പേരിൽ പ്രത്യേക ദ്രാവകം കയ്യിൽ തിരുമി മൂക്കിൽ മണപ്പിക്കും'; സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച അറബി ജ്യോതിഷി അറസ്റ്റിൽ

Published : Jun 25, 2025, 07:06 PM IST
rape case arrest arabic astrologer

Synopsis

കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

തൃശൂര്‍: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ യൂസഫലി (45) യെ ആണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാന്‍ ചെല്ലാറുള്ള സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കീഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

2024ല്‍ പഴുവിലുള്ള അറബി ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് സ്ത്രീയെ നെഗറ്റീവ് എനര്‍ജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. 

പഴുവില്‍ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിൽ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് 1,55,000 രൂപയും അതിജീവിത ധരിച്ചിരുന്ന എട്ടു പവന്‍ സ്വര്‍ണാഭാരണങ്ങള്‍ അടക്കം ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്.

സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കൈയില്‍ തിരുമ്മി നെറ്റിയില്‍ തിരുമ്മിയും മൂക്കില്‍ മണപ്പിച്ചും അതിജീവിതകളെ പാതി മയക്കിയും തളര്‍ത്തി കിടത്തിയുമാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോര്‍ജ് പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സിന്ധു, മിനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ് സി.ജി, ഷൗക്കര്‍, രാഹുല്‍, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്