കൊല്ലത്ത് ക്ലാസ് സമയത്ത് കുഞ്ഞുങ്ങളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അറബി അധ്യാപകൻ; ലൈംഗികാതിക്രമം, അറസ്റ്റ്

Published : Feb 05, 2024, 08:45 PM IST
കൊല്ലത്ത് ക്ലാസ് സമയത്ത് കുഞ്ഞുങ്ങളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അറബി അധ്യാപകൻ; ലൈംഗികാതിക്രമം, അറസ്റ്റ്

Synopsis

ട്രൈബൽ എൽപി സ്കൂൾ അധ്യാപകനും പൂവച്ചല്‍ കുഴിയംകോണം സ്വദേശി ബാത്തിഷായെ പിടികൂടിയത് മടത്തറയിൽ നിന്നാണ്.  പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തിഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈഗികാതിക്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

ട്രൈബൽ എൽപി സ്കൂൾ അധ്യാപകനും പൂവച്ചല്‍ കുഴിയംകോണം സ്വദേശി ബാത്തിഷായെ പിടികൂടിയത് മടത്തറയിൽ നിന്നാണ്.  പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്കൂളിൽ ബാത്തിഷാ  ജോലിയ്ക്ക് കയറിയ മൂന്നു മാസം മുൻപ് മുതൽ തുടങ്ങിയതാണ് ലൈംഗികാതിക്രമം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കുളത്തുപ്പുഴ പൊലീസ് രണ്ടു കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പഠിപ്പിക്കുന്നതിനിടയിലും ഇടവേള സമയങ്ങളിലും മൊബൈല്‍ ഫോണില്‍ കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയാണ് പ്രതി ചെയ്തിരുന്നത്. മറ്റ് കുട്ടികളില്‍ നിന്ന് മൊഴി എടുത്ത ശേഷം ആവശ്യമെങ്കില്‍ ബാത്തിഷാക്കെതിരെ കൂടുതൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

സെക്സിനെ കുറിച്ച് പറയുമ്പോഴെല്ലാം ഭാര്യ ഒഴിഞ്ഞുമാറി; ഡോക്ടറെ കണ്ടപ്പോഴാണ് യുവാവ് ആ സത്യം മനസിലാക്കിയത്, ഒടുവിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്