
കൊച്ചി: എറണാകുളം പിറവത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സർക്കാരിനെതിരായ സമര പരിപാടികൾ ആലോചിക്കുന്നതിനാണ് യോഗം ചേർന്നത്. ഇതിനിടെയാണ് മുൻ മുൻസിപ്പൽ ചെയർമാർ സാബു ജേക്കബിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കയ്യാങ്കളിയുണ്ടായത്. വിമത പ്രവർത്തനത്തന്‍റെ പേരിൽ സാബു ജേക്കബിനോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അടുത്തയിടെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam