കോവളത്ത് ഇതാ ഒരു വെറൈറ്റി അങ്കം, മാറ്റുരയ്ക്കുക അമ്പതോളം ബാർടെൻഡർമാർ, നടക്കുന്നത് കോക്‌ടെയിൽ മത്സരം

Published : May 13, 2024, 12:52 PM IST
കോവളത്ത് ഇതാ ഒരു വെറൈറ്റി അങ്കം, മാറ്റുരയ്ക്കുക അമ്പതോളം ബാർടെൻഡർമാർ, നടക്കുന്നത് കോക്‌ടെയിൽ മത്സരം

Synopsis

കേരളത്തിലെ പ്രമുഖ  ഹോട്ടലുകളിലെ 50 ഓളം ജീവനക്കാർ പങ്കെടുക്കും.

തിരുവനന്തപുരം: ലോക കോക്‌ടെയിൽ ദിനത്തിന്റെ ഭാഗമായി കോവളത്ത് കോക്‌ടെയിൽ മത്സരം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മുതൽ ഏഴ് വരെ കോവളം യുഡിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ  സംഘടിപ്പിക്കുന്ന കോക്‌ടെയിൽ ലൈവ് കോണ്ടസ്റ്റിൽ, കേരളത്തിലെ പ്രമുഖ  ഹോട്ടലുകളിലെ 50 ഓളം ജീവനക്കാർ പങ്കെടുക്കും.

ഒരു ബാർടെൻഡർ എന്ന നിലയിൽ തങ്ങളുടെ കഴിവുകളും പാനീയങ്ങൾ കലർത്തുന്നതിലെ ക്രിയാത്മകവും ദൃശ്യപരവുമായ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ നിന്നുള്ള  ജഡ്ജിമാരുടെ ഒരു പാനൽ  നിയമങ്ങൾ, നിയന്ത്രണങ്ങൾ, പാരാമീറ്ററുകൾ, എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രകടനത്തെ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുമെന്ന് മുഖ്യ സംഘാടകനായ യുഡിഎസ് സി.ഇ.ഒ രാജഗോപാൽ അയ്യർ പറഞ്ഞു.

വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, ഗിഫ്റ്റ് ഹാമ്പറുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. ട്രാവൽ ആൻഡ് ടൂറിസം ഫ്രറ്റേണിറ്റികൾ, ഹോസ്പിറ്റാലിറ്റി അസോസിയേഷനുകൾ, ഭക്ഷ്യ ഉൽപ്പാദന യൂണിറ്റുകൾ പാനീയ നിർമ്മാണ കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി കോവളത്ത് ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

'വിളിച്ചാൽ വിളിപ്പുറത്തെത്തും', പ്രത്യേക ഡിസൈനിൽ സഞ്ചരിക്കുന്ന ബാർ; കോക്ടെയിലുകളുമായി യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെളിമയുള്ള കാഴ്ചയുടെ 15 വർഷങ്ങൾ! വിപണിവിലയിൽ 40% വിലക്കുറവ്, സാധാരണക്കാരന് താങ്ങായി എച്ച്എൽഎൽ ഒപ്റ്റിക്കൽസ്
ആലപ്പുഴയിൽ 4 പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത; മൊത്തം 13785 വളർത്തു പക്ഷികളെ ഇന്നും നാളെയും ശാസ്ത്രീയ കള്ളിങ്ങിന് വിധേയമാക്കും