രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നുള്ള മണൽ, 51 അടി ഉയരം, പ്രധാനമന്ത്രിയുടെ കൂറ്റൻ മണൽ ചിത്രമൊരുക്കാന്‍ തൃശൂർ

Published : Dec 21, 2023, 02:45 PM IST
രാജ്യത്തെ 51 സ്ഥലങ്ങളിൽ നിന്നുള്ള മണൽ, 51 അടി ഉയരം, പ്രധാനമന്ത്രിയുടെ കൂറ്റൻ മണൽ ചിത്രമൊരുക്കാന്‍ തൃശൂർ

Synopsis

ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടുന്നുണ്ട്

തൃശൂര്‍: നരേന്ദ്രമോദിയോടുള്ള ആദരവായി പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങുന്നു. ജനുവരി മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി കലാരൂപം നിർമ്മിക്കുന്നത്. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്. ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്.

ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടുന്നുണ്ട്. മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായത് എന്ന് ബാബു എടക്കുന്നി പറയുന്നത്. പത്ത് ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുക. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികള്‍ ആണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോര്‍ഡ് ആകുമെന്നാണ് വിലയിരുത്തൽ.

ഇതുവരെ ഇത്രയും വലിയ മണല്‍ ചിത്രം ആരും തയ്യാറാക്കിയിട്ടില്ല. ചിത്രരചനയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിര്‍വഹിച്ചു. ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതാണ് ഇന്ത്യയിലെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള മണല്‍ കൊണ്ടുള്ള ഈ ഉദ്യമമെന്ന് എം.ടി. രമേശ് പറഞ്ഞു.

ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേര്‍ ഈ ഉദ്യമത്തിലുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുല്‍ഫത്ത്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ.അനീഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി