കരകയറുന്ന കേരളം; തൃശൂര്‍ നഗരങ്ങളിലെ ചുവരുകളില്‍ ചിത്രങ്ങളുമായി കലാകാരന്മാര്‍

Published : Jan 14, 2019, 08:18 PM IST
കരകയറുന്ന കേരളം; തൃശൂര്‍ നഗരങ്ങളിലെ ചുവരുകളില്‍ ചിത്രങ്ങളുമായി കലാകാരന്മാര്‍

Synopsis

സിവിൽ സ്റ്റേഷനിലെ മതിലിൽ വരയ്ക്കാൻ ഫേസ്ബുക്ക് വഴിയാണ് കലാകാരന്മാർ എത്തിയത് . പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾ , ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തിയ ഗർഭിണിയായ സ്ത്രീ, പ്രളയശേഷമുള്ള ശുചിത്വ യജ്ഞങ്ങൾ ഇങ്ങനെ പ്രളയാനന്തര കേരളത്തിലെ കാഴ്ചകളാണ് അയ്യന്തോളിലെ സിവിൽ സ്റ്റേഷന്‍റെ ചുവര് നിറയെ. 

തൃശൂര്‍: പ്രളയശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തെ ആസ്പദമാക്കി തൃശ്ശൂർ നഗരത്തിലെ ചുവരുകള്‍ സുന്ദരിയാകുന്നു. പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി രൂപം കൊണ്ട വൊളണ്ടിയർ സംഘമാണ് നഗരത്തിലെ ചുവരുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. സിവിൽ സ്റ്റേഷനിലെ മതിലിൽ വരയ്ക്കാൻ ഫേസ്ബുക്ക് വഴിയാണ് കലാകാരന്മാർ എത്തിയത് . പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾ , ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തിയ ഗർഭിണിയായ സ്ത്രീ, പ്രളയശേഷമുള്ള ശുചിത്വ യജ്ഞങ്ങൾ ഇങ്ങനെ പ്രളയാനന്തര കേരളത്തിലെ കാഴ്ചകളാണ് അയ്യന്തോളിലെ സിവിൽ സ്റ്റേഷന്‍റെ ചുവര് നിറയെ. 

സന്നദ്ധപ്രവർത്തനത്തിനായി രൂപംകൊണ്ട വൊളണ്ടിയർ സംഘമാണ് ഇതിന് പിന്നിൽ. സ്‍കൂള്‍ ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കളക്ടറുടേയും വൊളണ്ടിയർമാരുടേയും ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മറ്റ് കലാകാരന്മാർ കൂടി എത്തി. സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പെയിന്‍റ് സംഘടിപ്പിച്ചത്. സ്വയം പണം മുടക്കി പെയിന്‍റ് വാങ്ങാനും ചിലർ മടിച്ചില്ല. സിവിൽ സ്റ്റേഷന് ശേഷം നഗരത്തിലെ മറ്റ് ചുവരുകൾ അലങ്കരിക്കാനാണ് ഇവരുടെ പദ്ധതി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ