കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ

Published : Mar 04, 2026, 09:36 PM IST
kochi ganja arrest

Synopsis

കുറുപ്പുംപടിയിൽ റൂമെടുത്തു താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തി വരികയായിരുന്നു. ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നത്.

കൊച്ചി: നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്‌ലാം(23)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്. കുറുപ്പംപടി ടൗണിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുറച്ചു നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയിൽ റൂമെടുത്തു താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തി വരികയായിരുന്നു.

ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു വർഷമായി കുറുപ്പുംപടിയിൽ താമസിച്ചു വരികയായിരുന്നു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.വി രാജേഷ് കുമാർ, എസ്ഐമാരായ ബി എം ചിത്തുജി, പിഎം മുഹമ്മദ്, എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ്, പിഎ ഷംസു, സീനിയർ സിപിഒമാരായ ടിഎ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെഎ നൗഫൽ, അരുൺ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണം കഴിച്ചാൽ 10,000 രൂപ! വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം; കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സർക്കുലർ
ടൈൽ പണിക്ക് പോകുന്ന വീട് സ്കെച്ചിടും, രാത്രി കൂട്ടുകാരനുമൊത്ത് 'വയർ' മോഷണം; പൂക്കോട്ടുംപാടത്ത് യുവാക്കള്‍ പിടിയില്‍