
കോട്ടയം: കോട്ടയം കിടങ്ങൂരിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജീവിയ്ക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപിന്റെ ഭീഷണി. വൈദ്യുതി ലൈനിന്റെ ടവറിൽ കയറി ഇരിക്കുന്ന പ്രദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam