അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രയ്ക്ക് ഒരുങ്ങുകയാണോ? '15 ദിവസം പൂർണ ഗതാഗത നിയന്ത്രണം', അറിയേണ്ട കാര്യങ്ങൾ

Published : Nov 04, 2023, 06:05 PM IST
അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രയ്ക്ക് ഒരുങ്ങുകയാണോ? '15 ദിവസം പൂർണ ഗതാഗത നിയന്ത്രണം', അറിയേണ്ട കാര്യങ്ങൾ

Synopsis

അടിയന്തര ആവശ്യത്തിനായി ഇരു വശത്തും ആംബുലന്‍സ് സേവനങ്ങളും ക്രമീകരിക്കുമെന്ന് കളക്ടര്‍.

തൃശൂര്‍: അതിരപ്പിള്ളി - മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്കാണ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ അറിയിച്ചു. 

അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്ക് പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരു വശത്തും ആംബുലന്‍സ് സേവനങ്ങളും ക്രമീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കഴിഞ്ഞ മാസത്തിലെ കനത്ത മഴയിലാണ് അതിരപ്പിള്ളി-മലക്കപ്പാറ റോഡിലെ അമ്പലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞത്. തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണം നടപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് റോഡിന്റെ വശം അടിയന്തരമായി നിര്‍മ്മിച്ച് ഗതാഗതം സുരക്ഷിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 


മില്‍മ ഷോപ്പി ആരംഭിക്കാന്‍ അവസരം

തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് മില്‍മ ഷോപ്പി' അല്ലെങ്കില്‍ 'മില്‍മ പാര്‍ലര്‍' ആരംഭിക്കാന്‍ ധനസഹായം നല്‍കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 55 മദ്ധ്യേ. പാലിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ മില്‍മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും തൃശൂര്‍ രാമനിലയത്തിന് സമീപത്തെ കോര്‍പ്പറേഷന്‍ തൃശ്ശൂര്‍ ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.

മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാൻ പൊലിസ്; ഡ്രഗ് കിറ്റ് പരിശോധന, കൂടുതൽ സിസി ടിവികൾ 
 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ