കൊല്ലത്ത് എക്സൈസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; 4 ഗ്രാം എംഡിഎംഎയും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

Published : Mar 25, 2025, 05:09 AM IST
കൊല്ലത്ത് എക്സൈസിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; 4 ഗ്രാം എംഡിഎംഎയും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

Synopsis

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കൊല്ലം കല്ലുംതാഴം മുതൽ ​കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. ​എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനവും എംഡിഎംഎയും​ എക്സൈസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. KL 02 AK 8732 എന്ന കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അതിഥി തൊഴിലാളികളായി കോഴിക്കോടെത്തി, വലിയ പൊതിയുമായി ഫറോക്കിലെ ലോഡ്ജിൽ ; 7 കിലോ കഞ്ചാവ് പിടികൂട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കുരങ്ങനെ അമിത വേഗതയിലെത്തിയ കാറിടിച്ചു, ചത്തതോടെ കേസെടുക്കാൻ വനംവകുപ്പ്