പെരിന്തൽമണ്ണയിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, വടിവാൾ കൊണ്ടും ആക്രമണശ്രമം, പിന്നിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷം

Published : Apr 12, 2026, 01:23 PM IST
car attack

Synopsis

രണ്ട് മാസം മുമ്പ് ഫുട്ബോള്‍ മത്സരത്തിനിടെ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പെരിന്തല്‍മണ്ണ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നാട്ടുകല്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. റോഡില്‍ തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നാട്ടുകാരാണ് യുവാക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍മാനുല്‍ ഫാരിസ് എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കുന്നതിനു മുമ്പ് പ്രതികള്‍ വടിവാളുപയോഗിച്ച് കാറിലുണ്ടായിരുന്ന യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് ഫുട്ബോള്‍ മത്സരത്തിനിടെ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പെരിന്തല്‍മണ്ണ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേങ്ങരയിലെ വാടകക്കെട്ടിടത്തിൽ അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അനാസ്ഥയുടെ ആറ് മാസം! കുടിവെള്ള പൈപ്പിന് വേണ്ടി പൊളിച്ച റോഡ് നന്നാക്കാൻ നടപടിയില്ല, പൊറുതിമുട്ടി നാട്ടുകാർ