
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. 85 വയസുള്ള മാവൂർ സ്വദേശി മുണ്ടിക്കൽതാഴം നാരായണി അമ്മയെ ആണ് ആക്രമിച്ചത്. വീടിനടുത്തുള്ള വഴിയിൽ വെച്ച് ഇരുചക്രവാഹനത്തിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മാവൂരിൽ വൈകിട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ തള്ളിയിടുകയായിരുന്നു.
സ്വന്തം വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. വീഴ്ചയിൽ വയോധികയുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ബഹളം വെച്ച് പ്രതിരോധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. മാവൂർ പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam