യുവാവിനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Published : Mar 21, 2021, 03:44 PM IST
യുവാവിനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Synopsis

ഇലഞ്ഞിമേല്‍ വടക്ക് മാലമന്ദിരം വീട്ടില്‍ ഓമനക്കുട്ടന്റെ മകന്‍ മനുവിനെ(അജിത്) വീടിനുള്ളില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും.  

മാന്നാര്‍: യുവാവിനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നു യുവാക്കളെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയില്‍ വിവേക്, കറ്റാനം ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തില്‍ മഹേഷ്, തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടില്‍ അശ്വിന്‍ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

ഇലഞ്ഞിമേല്‍ വടക്ക് മാലമന്ദിരം വീട്ടില്‍ ഓമനക്കുട്ടന്റെ മകന്‍ മനുവിനെ(അജിത്) വീടിനുള്ളില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. ഫെബ്രുവരി 20നാണ് സംഭവം. സഹോദരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൃത്യത്തിനു കാരണം. 

ഒളിവിലായിരുന്ന പ്രതികളെ ഇന്‍സ്‌പെക്ടര്‍ നൂഅ്മാന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അരുണ്‍ കുമാര്‍, ജോണ്‍ തോമസ്, സിപിഒ മാരായ വിഷ്ണുപ്രസാദ്, അരുണ്‍, സിദ്ദിഖ് ഉള്‍ അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.   കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസിലെ മറ്റു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നു അന്വേഷണോദ്യാഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എസ്. നുഅമാന്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം