റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ഡി വൈ എസ് പി സുരേഷിനെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Aug 11, 2021, 4:46 PM IST
Highlights

വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്.വൈ.സുരേഷിനെ സസ്പെൻഡ് ചെയ്തു. വർക്കലയിലുള്ള റിസോർട്ട് റെയ്ഡ് ചെയ്ത ശേഷം കൈക്കൂലി ചോദിച്ചെന്ന ഉടമയുടെ പരാതിയിളെ അന്വേഷണത്തെ തുടർന്നാണ് നടപടി. രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. പേട്ട സിഐയായിരിക്കുമ്പോള്‍ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെൻറ് ചെയ്തിട്ടുണ്ട്. കടയ്ക്കാവൂരിൽ മകന്‍റെ മൊഴിയിൽ അമ്മക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!