
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
കൊവിഡ് കാലത്തിന്‍റെ ഇടവേളക്ക് ശേഷം പൊങ്കാല ആഘോഷമാക്കാനൊരുങ്ങി ആറ്റുകാൽ. പൊങ്കാല സമര്‍പ്പണത്തിന് ദിവസങ്ങൾ ശേഷിക്കെ നാടും നഗരവും ആകെ ഉത്സവ തിമര്‍പ്പിലാണ്. ആൾത്തിരക്ക് ക്രമീകരിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും ഒരു പോലെ പ്രവര്‍ത്തിക്കുകയാണ്. മതിയായ യാത്രാ സൗകരവ്യവും സുരക്ഷയും ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam