
മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ കുട്ടികര്‍ഷകര്‍ക്കായി കൃഷിഭവന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരൂര്‍ക്കാട് സ്വദേശി അതുല്‍ കൃഷ്ണക്ക്. ഓണത്തിനു വിളവെടുപ്പിനായി ഒരുങ്ങുന്ന ചെണ്ടുമല്ലി തോട്ടമാണ് അതുലിന്റെ കൃഷിയിലെ മുഖ്യയിനം. ആയിരത്തോളം ചെണ്ടുമല്ലി തൈകള്‍ ഓണവിപണി ലക്ഷ്യമിട്ട് അതുല്‍ വളര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സൂര്യകാന്തി കൃഷി ചെയ്തായിരുന്നു കൃഷിയിലേക്കുള്ള തുടക്കം. വെണ്ട, വഴുതന, പച്ചമുള ക്, കൂര്‍ക്ക, ചേന, കപ്പ, വാഴ, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ ജൈവരീതിയില്‍ കൃഷി ചെയ്യുന്നുണ്ട് ഈ കൊച്ചു മിടുക്കന്‍. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അതുല്‍.
അങ്ങാടിപ്പുറം കൃഷി ഓഫിസര്‍ ഡാസ്സല്‍ സേവ്യറിന്റെ നേതൃത്വത്തില്‍ മികച്ച പിന്തുണയും ഈ കുട്ടി കര്‍ഷകന് ലഭിച്ചിരുന്നു.കാര്‍ഷിക ദിനത്തില്‍ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പം ചേര്‍ന്ന് ആദരിച്ച കര്‍ഷകരില്‍ അതുലിനെയും ഉപഹാരം നല്‍കി ആദരിച്ചു. യോഗ പരിശീലകരായ ചെന്ത്രത്തില്‍ സുനില്‍കുമാറിന്റെയും ദീപശ്രീയുടെയും മകനാണ് അതുല്‍ കൃഷ്ണ.ബി ടെക് വിദ്യാര്‍ഥിനിയായ അഞ്ജന സഹോദരിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam